ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളി മേള തുടങ്ങി; കഥകളിയിലേക്ക് കൺതുറന്ന് അയിരൂർ കഥകളി ഗ്രാമം
Mail This Article
അയിരൂർ കഥകളി ഗ്രാമം ∙ കല മനുഷ്യഹൃദയത്തെ ആർദ്രമാക്കുമെന്നും പ്രത്യേകിച്ച് ശാസ്ത്രീയ കലകൾ ചിന്തകളെയും കാഴ്ചകളെയും മനോവികാരങ്ങളെയും ഗുണഫലമായി സ്വാധീനിച്ച് പ്രകൃതിക്കു പോലും അനുകൂലമായി മാറ്റിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ്. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കഥകളി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അയിരൂരിൽ കഥകളി മ്യൂസിയവും തെക്കൻ കലാമണ്ഡലം കേന്ദ്രവും ഉടൻ യാഥാർഥ്യമാകും. ഇതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങി. അയിരൂർ കഥകളി ഗ്രാമം എന്ന പേരിന് സർക്കാരുകൾ അംഗീകാരം ലഭിച്ചത് കഥകളിയെ ഇഷ്ടപ്പെടുന്ന ഇന്നാട്ടുകാരുടെ സമർപ്പണത്തിനു ലഭിച്ച അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. അയിരൂർ കഥകളി ഗ്രാമം ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നടത്തി.
കഥകളി ക്ലബ് പ്രസിഡന്റ് വി.എൻ.ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കലക്ടർ എ.ഷിബു, ക്ലബ് രക്ഷാധികാരികളായ രാജു ഏബ്രഹാം, പി.എസ്.നായർ, ജോസ് പാറക്കടവിൽ, സെക്രട്ടറി വി.ആർ.വിമൽരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പത്താം ക്ലാസ് മലയാളം പാഠാവലിയിലെ നളചരിതം രണ്ടാം ദിവസത്തിലെ പ്രലോഭനം കഥ അവതരിപ്പിച്ചു. വൈകിട്ട് നടന്ന കഥകളിയിൽ നളചരിതം രണ്ടാം ദിവസം കഥ അവതരിപ്പിച്ചു.
കഥകളി മേളയിൽ ഇന്ന്
കഥകളി ആസ്വാദന കളരി: 10.00
കഥകളി: 11.30.
കഥകളി: 6.30 കല്യാണ സൗഗന്ധികം