ADVERTISEMENT

തെങ്ങമം∙ രാജ്യത്തിനു സുരക്ഷ ഒരുക്കുന്ന ജവാൻമാരുടെ കൈകളിൽ ഇരിക്കുന്ന വിവിധതരം തോക്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ തെങ്ങമം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് അടുത്തു കാണാൻ സൗകര്യമൊരുക്കി കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രവും നൂറനാട് ഐടിബിപിയും. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജയ് ഹോ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ എകെ–47, ഇൻഫാസ് റൈഫിൾ, ഗ്ലോക്ക് പിസ്റ്റൽ തുടങ്ങി വിവിധതരം യുദ്ധോപകരണണങ്ങളാണ് ഐടിബിപിയിലെ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്കു പരിചയപ്പെടുത്തി കൊടുത്തത്. 

കവിയും വിമുക്തഭടനുമായ തെങ്ങമം ഗോപകുമാർ ജയ്ഹോ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അധ്യക്ഷത വഹിച്ചു. ഐടിബിപി ഇൻസ്പെക്ടർ എൻ.സി. ചാക്കോ, പ്രധാനാധ്യാപിക ഫാമില ബീഗം, ഷാനു ആർ. അമ്പാരി, രാജേഷ്കുമാർ, എം.ആർ. ഗോപകുമാർ, ജെ. ശ്രീകുമാർ, രവീന്ദ്രൻപിള്ള, സുജ, എസ്. സുസ്മിത, ചിന്നു വിജയൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com