ADVERTISEMENT

പെരുമ്പെട്ടി ∙ മണിമലയാർ വറ്റിവരളുന്നു ജല ദൗർലഭ്യത്തിന് സാധ്യത. വേനൽ കടുത്തതോടെ ആറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് മിക്കയിടങ്ങളിലും കിലോമീറ്ററുകൾ നീളത്തിൽ മണൽപ്പരപ്പുകൾ പൊന്തി നിൽക്കുന്ന കാഴ്ചയാണ്. ജലനിരപ്പ് ക്രമാതീതമായി ഇനിയും താഴ്ന്നാൽ കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളിലെ ജലവിതരണ പദ്ധതികളെ ബാധിച്ചേക്കും.

മലമ്പാറ, പെരുമ്പാറ, കാരമല ശുദ്ധജല പദ്ധതികളിലേക്ക് ജലം പമ്പു ചെയ്യുന്നത് മണിമലയാറ്റിൽ നിന്നാണ്. പുത്തൂർ പടിയിലെ പമ്പു ഹൗസിൽ നിന്നാണ് മലമ്പാറ സംഭരണിയിലേക്ക് ജലം എത്തിക്കുന്നത്. ഇവിടെ ആറ്റിൽ സ്ഥിരം തടയണ നിർമിച്ചിട്ടുള്ളതിനാൽ നിലവിൽ പമ്പിങ്ങിനു തടസ്സമില്ല.  മലമ്പാറ പദ്ധതിയുടെ പമ്പിങ് സ്റ്റേഷനായ ശാസ്താംകോയിക്കലിൽ താൽക്കാലിക തടയണ മാത്രമാണുള്ളത്. ആറിന്റെ മധ്യത്തിലുള്ള ബേബി കിണർ മണൽപരപ്പിനോട് ഓരം ചേർന്ന് ജല നിരപ്പിൽ നിന്നും നാലടി ഉയർന്നുനിൽക്കുന്ന കാഴ്ചയാണ്. വേനൽ വറുതിയിൽ ഇവിടെ പമ്പിങ് നിയന്ത്രണങ്ങൾക്ക് സാധ്യതയേറെയാണ്. 

കുളത്തൂർമൂഴിയിൽ ആറിന്റെ ഒാരത്തുള്ള കിണറിൽ നിന്ന് കോട്ടയം ജില്ലയിലെ പ്രദേശങ്ങളിലെ ജല വിതരണത്തിനാണു പമ്പിങ് നടക്കുന്നത്. ഇവിടെ പാലത്തിന് 70 മീറ്റർ താഴെയായി സ്ഥിരം തടയണ നിർമിച്ചതോടെ ഈ ഭാഗത്ത് 5 അടിയിലധികം ജല നിരപ്പുണ്ട്.കാരമല പദ്ധതിയില്‍ പടുതോട്  നിന്നാണ് സംഭരണം ഇവിടെയും സ്ഥിതി വിഭിന്നമല്ല. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ ജനങ്ങൾ സ്വകാര്യ ജലവിതരണ ടാങ്കറുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com