ADVERTISEMENT

കോഴഞ്ചേരി∙ കലുങ്കിന്റെ മതിലിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരുക്കേറ്റ്, രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം.ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മുട്ടുമൺ– ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി. 

നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ ഇടിച്ച ശേഷം സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഇതുവഴി കാറിൽ വന്നവരാണ് കലുങ്കിനോടു ചേർന്നു കാൽ ഉയർന്നുനിൽക്കുന്നതു കണ്ട് 108 ആംബുലൻസിനെ അറിയിച്ചത്. ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നുവെന്ന്   പൊലീസ് പറഞ്ഞു. 

അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. കോയിപ്രം പൊലീസ് കേസെടുത്തു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട്.

English Summary:

Accident death at Kozhenchery Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com