ADVERTISEMENT

കോന്നി∙ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'കോന്നി ഫെസ്റ്റ് 2024' ൽ സംഘടിപ്പിച്ച 'ചിത്രകാരസംഗമവും ആഭരണസഭയും' അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി ആദരിച്ചു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.

കോന്നി ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികളായ എസ്.സന്തോഷ് കുമാർ, ബിനു കെ.സാം, കോന്നി പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ചിത്രകാരി ഗ്രേസി ഫിലിപ്പ്, ചിത്രകാരൻ പ്രേമദാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു. 70 വയസ്സുകാരിയായ ചിത്രകാരി ഗ്രേസി ഫിലിപ്പ് മുതൽ പത്തുവയസ്സുകാരി ബേബി കൃഷ്ണ വരെയുള്ള ജില്ലയിലെ ഏറ്റവും മികച്ച ഇരുപതോളം ചിത്രകലാ പ്രതിഭകളെയാണ് സമ്മേളനത്തിൽ ആദരിച്ചത്.

ചിത്രകാരന്മാരായ ആർ.ഹരി, വി - കോട്ടയം,  വർഗീസ് തണ്ണിത്തോട്, ചിത്രകാരികളായ ഗ്രേസി ഫിലിപ്പ്, സന്ധ്യ, ദിവ്യ രാജേഷ്, കലാദേവി രേണുക, ചിത്രകാരൻ ജിനീഷ് പീലി, പ്രേമദാസ് പത്തനംതിട്ട, സ്‌മൃതി ബിജു, വിനോദ് വാഴപ്പള്ളിൽ, ലാൽ, ഷാജി സീതത്തോട്, ജയൻ തനിമ, യുവചിത്രകാരി ദേവു പി.ദാസ്, ബാലചിത്രകാരി ബേബി കൃഷ്ണ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com