വീടിനോടു ചേർന്നുള്ള തൊഴുത്ത് കത്തിയമർന്നു; ദുരൂഹത ബാക്കി
Mail This Article
×
കുറിയന്നൂർ ∙ വീടിനു സമീപമുള്ള തൊഴുത്ത് ദുരൂഹസാഹചര്യത്തിൽ കത്തി നശിച്ചതായി പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഇളപ്പുങ്കൽ സ്കൂളിനു സമീപം വയറക്കുന്നിൽ വി.ഡി.തമ്പിയുടെ വീട്ടിലെ തൊഴുത്താണ് പൂർണമായും കത്തിനശിച്ചത്. വ്യാഴം വൈകിട്ട് ആറരയോടെയാണ് സംഭവം. ഈ സമയം തമ്പിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നേരത്തേ പശുക്കൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല.
പകരം മറ്റു സാധനങ്ങൾ സൂക്ഷിക്കുകയാണ്. തൊഴുത്തും അവിടെ ഉണ്ടായിരുന്ന വീടുപണിക്കാവശ്യമായ തടി ഉരുപ്പടികളും മുന്നൂറോളം നാളികേരവും കാർഷിക ഉപകരണങ്ങളും വിത്തുവകകളും കത്തി നശിച്ചു. തിരുവല്ലയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി വീട്ടിലേക്കു പടരാതെ തീ അണച്ചു വൻദുരന്തം ഒഴിവാക്കി. പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.