ADVERTISEMENT

പത്തനംതിട്ട∙ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഒഴിഞ്ഞ കലങ്ങളുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ സപ്ലൈകോ മാർച്ചും ധർണയും നടത്തി.  അരി, പലവ്യഞ്ജനം എന്നിവയ്ക്ക് വില കുതിച്ചുയരുമ്പോൾ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാരെ സംഘടിപ്പിച്ചാണ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത്. 

മിക്ക പ്രവർത്തകരും ഒഴിഞ്ഞ കലങ്ങളുമായാണ് എത്തിയത്. മാർച്ച് പൊലീസ് തടഞ്ഞപ്പോൾ പാത്രങ്ങളിൽ കൊട്ടി അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. പിന്നീട് മൺകലങ്ങൾ എറിഞ്ഞുടച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുജ ജോൺ,ലാലി ജോൺ,ഗീത ചന്ദ്രൻ, സുധ നായർ,ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, കെ.ജാസിം കുട്ടി,സജി കൊട്ടയ്ക്കാട്,  എലിസബത്ത് അബു,സിന്ധു അനിൽ,വിനീത അനിൽ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം,റനീസ് മുഹമ്മദ്,അബ്ദുൽ കലാം ആസാദ്,മഞ്ജു വിശ്വനാഥ്,ആഷ തങ്കപ്പൻ,ലീല രാജൻ, മേഴ്സി സാമുവൽ,സിന്ധു സുഭാഷ്,വസന്ത ശ്രീകുമാർ,അന്നമ്മ ഫിലിപ്പ്, ജിജി ജോൺ മാത്യു ,സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു. 

പ്രകടനത്തിന് ജോയമ്മ സൈമൺ, ബിന്ദു ബിനു,സജിനി മോഹൻ,സതിദേവി,ആൻസി തോമസ്,എസ്.ഫാത്തിമ,റോസമ്മ ബാബുജി,ഷൈബി ചെറിയാൻ,മിനി സെബാസ്റ്റ്യൻ,സൗദ റഹിം,അനിത അനിൽകുമാർ,ജെസി മോഹൻ,അനിത ഉദയൻ,ശ്യാമള കുമാരി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com