കോൺക്രീറ്റ് മിക്സിങ് പ്ലാന്റ് മറിഞ്ഞ് പരുക്ക്
Mail This Article
×
റാന്നി ∙ ഓട്ടത്തിനിടെ കോൺക്രീറ്റ് മിക്സിങ് പ്ലാന്റ് നടു റോഡിൽ മറിഞ്ഞ് ഓപ്പറേറ്ററുടെ സഹായിക്കു പരുക്കേറ്റു. ബിഹാർ സ്വദേശി ദീപുവിനാണ് (30) പരുക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിൽ കക്കുടുമൺ ജംക്‌ഷന് സമീപം ഇന്നലെ ഒരു മണിയോടെയാണു സംഭവം.
അത്തിക്കയം റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്ന പണി നടക്കുകയാണ്. ഇതിനായി തേക്കടി ജംക്‌ഷനിലിട്ട് കോൺക്രീറ്റ് കൂട്ടി പ്ലാന്റിൽ കൊണ്ടുപോകുമ്പോഴാണ് മറിഞ്ഞത്. പ്ലാന്റിനടിയിൽ കുടുങ്ങി കിടന്ന ദീപുവിനെ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. റോഡിൽ വീണ കോൺക്രീറ്റ് നീക്കിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് പ്ലാന്റ് നീക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.