ADVERTISEMENT

ഓമല്ലൂർ ∙ കെട്ടി ഉയർത്താത്ത കിണറ്റിൽ വീണ രണ്ടു കാട്ടുപന്നികൾ ചത്തു. പൈവള്ളി പുലരിയാട്ട് പി.എസ്.സുദർശനകുമാറിന്റെ വീടിന്റെ പിന്നിലുള്ള കിണറ്റിലാണ് ഇന്നലെ പുലർച്ചെ  കാട്ടുപന്നികൾ വീണത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കാട്ടുപന്നികളെ കണ്ടത്. രാവിലെ തന്നെ  ഫോറസ്റ്റ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. 

പഞ്ചായത്താണ് നടപടി സ്വീകരിക്കേണ്ടതെന്നു പറഞ്ഞ് വനപാലകർ ഒഴിഞ്ഞു. കാട്ടുപന്നിയെ വെടിവയ്ക്കാൻ തോക്ക് ലൈസൻസ് ഉള്ളവരെ എത്തിക്കാൻ പഞ്ചായത്ത് അംഗം സുരേഷ് ഓലിത്തുണ്ടിലിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ ശ്രമം നടത്തി. വൈകിട്ട് 5 മണിയോടെയാണ് ലൈസൻസ് ഉള്ളവർ എത്തിയത്.

ഇതിനിടെ 3 മണിയോടെ കാട്ടുപന്നികളിൽ ഒന്ന് വെള്ളം കുടിച്ച് ചത്തു.ലൈസൻസ് ഉള്ളവർ എത്തി വെടിവയ്ക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെ രണ്ടാമത്തേതും ചത്തു. പിന്നീട് വടം കെട്ടി കിണറ്റിൽ ഇറങ്ങിയാണ് ഇവയെ കരയ്ക്കെടുത്തത്.ഇതിൽ ഒന്നിന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ട്.30 അടി താഴ്ചയുള്ള കിണറാണിത്. അതിൽ 7 അടി വെള്ളവും ഉണ്ട്. മോട്ടർ സ്ഥാപിച്ചാണ് വീട്ടുകാർ വെള്ളം ശേഖരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com