പട്ടണ നടുവിൽ പന്നിശല്യം; രാത്രിയിൽ റോഡിലൂടെ കറങ്ങിനടക്കുന്നു
Mail This Article
×
അടൂർ∙ ടൗണിലെ വിനോബാജി നഗറിലും പന്നിശല്യം. ഈ ഭാഗത്ത് പന്നി രാത്രിയിൽ ഭക്ഷണം തേടി റോഡിലൂടെ കറങ്ങി നടക്കുകയാണ്. സ്റ്റേഡിയത്തിനായി എടുത്ത സ്ഥലം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കാടു കയറിക്കിടക്കുന്നതാണ് ഈ ഭാഗത്തേക്കും പന്നികൾ എത്താൻ കാരണം. രാത്രിയിൽ ഈ ഭാഗത്തെ റോഡിൽ പന്നിയിറങ്ങുന്നത് വീട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. രാത്രിയിൽ വാഹനങ്ങളിലും കാൽനടയായും സൂക്ഷിച്ചു പോയില്ലെങ്കിൽ പന്നിയുടെ ഇടിച്ചു മറിച്ചിടുന്ന സ്ഥിതിയുണ്ടാകും. കാർഷിക വിളകൾ നശിപ്പിക്കുമെന്നതിനാൽ ഇവിടത്തെ കർഷകരും ആശങ്കയിലായിരിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.