ADVERTISEMENT

റാന്നി ∙ വാഹനങ്ങൾ പാർക്കിങ് നടത്തേണ്ട സ്ഥലത്ത് വഴിവാണിഭം. വാഹനങ്ങളിട്ടു കച്ചവടം നടത്തുന്നതിനെച്ചൊല്ലി സ്ഥിരം ബഹളം. ഇട്ടിയപ്പാറ ടൗണിലെ കാഴ്ചയാണിത്.പുനലൂർ–മൂവാറ്റുപുഴ പാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതിന് സ്ഥലം ഒഴിച്ചിട്ടുണ്ട്.വശങ്ങളിലെ വെള്ള വരകൾക്കുള്ളിൽ വാഹനങ്ങൾ പാർക്കിങ്ന ടത്താം.ഇവിടെങ്ങളിലാണ് രാവിലെ മുതൽ രാത്രി വരെ വാഹനങ്ങളിട്ടു കച്ചവടം നടത്തുന്നത്.സ്ഥിരമായി ഉന്തുവണ്ടികളിട്ടു കച്ചവടം നടത്തുന്നവരുമുണ്ട്.

അതിഥി തൊഴിലാളികളാണ് കച്ചവടക്കാർ.ഒരേ സംഘത്തിന്റെ വാഹനങ്ങളാണ് ടൗണിൽ പല ഭാഗങ്ങളിലും നിരത്തുകൾ കയ്യടക്കുന്നത്. ഇവിടേക്ക് മറ്റു വാഹനങ്ങളിൽ കച്ചവടക്കാരെത്തിയാൽ തർക്കവും ബഹളവും തുടങ്ങും. ഇടയ്ക്കിടെ കയ്യാങ്കളിയും നടക്കുന്നുണ്ട്.അടുത്തിടെ വഴിവാണിഭക്കാരെ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ജീവനക്കാരും ചേർന്നൊഴിപ്പിച്ചിരുന്നു. മണിക്കൂറുകൾക്കകം അവർ ഇതേ സ്ഥാനങ്ങളിൽ‌ ഇടം പിടിച്ചു. ഇവരുടെ പേരിൽ പിഴ ചുമത്തിയാൽ മാത്രമേ വഴിവാണിഭക്കാരെ ഒഴിവാക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com