ADVERTISEMENT

ആനന്ദപ്പള്ളി ∙ തെരുവുനായ്ക്കളുടെ ശല്യം കാരണം ഇവിടെ വഴിനടക്കാനാകാത്ത സ്ഥിതി. സ്കൂൾ പരിസരത്ത് നായ്ക്കൾ കൂട്ടമായി എത്തുന്നു.  ആനന്ദപ്പള്ളിയിൽ കർഷകന്റെ 3 ആടുകളെ നായ്ക്കൾ കൂട്ടത്തോടെ എത്തി കടിച്ചു കൊന്നു. മറ്റൊരു കർഷകന്റെ മുപ്പതോളം താറാവിനെയും കോഴികളെയും കൊന്നു. ഇതോടെ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ പുറത്തിറക്കാനും കഴിയാത്ത സ്ഥിതിയായി.നടവഴികളിലെല്ലാം നായ്ക്കൾ കൂട്ടമായി കറങ്ങുന്നതിനാൽ പ്രഭാത സവാരിയും അസാധ്യമായി.  ശല്യമേറിയിട്ടും ഇവയെ തുരത്താൻ ഒരു നടപടിയും  നഗരസഭാ അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. എബിസി പദ്ധതി നടപ്പാക്കുമെന്ന് ‌ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതല്ലാതെ യാഥാർഥ്യമാക്കാൻ ഭരണകൂടം തയാറാകുന്നില്ല. നായ്ക്കളുടെ ശല്യമില്ലാതാക്കാൻ നഗരസഭ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com