ADVERTISEMENT

സൈബർ സുരക്ഷാ ബോധവൽകരണത്തിന്റെ ഭാഗമായി സൈബർ സുരക്ഷാവിദഗ്ധരായ ടെക് ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഹാക്ക് റണ്ണിന് പത്തനംതിട്ട ജില്ലയിലും മികച്ച പ്രതികരണം. ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങൾ ഭീകരമായിക്കൊണ്ടിരിക്കുന്ന കാലത്ത് സൈബർ സുരക്ഷയുടെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക് ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ ഹാക്ക് റൺ സംഘടിപ്പിക്കുന്നത്. 

ആറന്മുള എൻജിനീയറിങ് കോളജ്, എസ്എൻഐടി അടൂർ എന്നിവിടങ്ങളിൽ ഹാക്ക് റണ്ണിന്റെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിച്ചു. ആറന്മുള എൻജിനീയറിങ് കോളജിൽ പ്രിൻസിപ്പൽ ഡോ. എസ്.അജീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. എസ്എൻഐടി അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. അടൂർ ഡിവൈഎസ്‌പി ആർ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജിങ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, ഐഇഡിസി ചെയർമാൻ എൻ.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

ടെക് ബൈ ഹാർട്ട് മാനേജിങ് പാർട്നർ ഷക്കീൽ അഹമ്മദ്, ടെക് ബൈ ഹാർട്ട് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആർ.ധനൂപ്, സൈബർ ഫൊറൻസിക് വിദഗ്ധൻ ആസാദ്‌ ബാബു എന്നിവർ സെമിനാർ നയിച്ചു. 14 ജില്ലകളിലുമായി വിവിധ കോളേജുകളിലെത്തി 50000 ൽ അധികം വിദ്യാർഥികളുമായി സംവദിച്ച സൈബർ സുരക്ഷാ യാത്ര മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com