ADVERTISEMENT

പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കല്ലൂപ്പാറ പുതുശേരി ഇടയ്ക്കാമണ്ണിൽ പറമ്പിൽ ഇ.എം.ചാക്കോയുടെ വീട്ടുമുറ്റത്ത് ക്ഷേമ പെൻഷൻ മുടങ്ങിയവരുടെ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു. ക്ഷേമപെൻഷൻ മുടങ്ങിയവർ എംപിയോടു ദുരിതങ്ങൾ പങ്കുവച്ചു.വരുമാനം മുടങ്ങുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തപ്പോൾ ജീവിതം ദുസ്സഹമായവർ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ദുരവസ്ഥയിലാണെന്നു പരാതിപ്പെട്ടു. വന്നെത്തിയവരെ ആന്റോ ആന്റണി ആശ്വസിപ്പിച്ചു.

കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി, ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, കല്ലൂപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ ചെറിയാൻ മണ്ണാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജ്ഞാനമണി മോഹനൻ, പഞ്ചായത്ത്‌ അംഗങ്ങളായ റെജി ചാക്കോ, പി. ജ്യോതി, സൂസൻ തോംസൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഡെയ്സി വർഗീസ്, ജയിംസ് കാക്കനാട്ടിൽ, ഷിജി ജോർജ്, ബൈജി ചെള്ളേട്ട്, സണ്ണി കടമണ്ണിൽ, സക്കറിയ മുണ്ടുപാലത്തിങ്കൽ, ബേബി നടുവിലെമുറിയിൽ തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com