കോളജ് വിദ്യാർഥികളുമായി സംവദിച്ച് അനിൽ കെ.ആന്റണി
Mail This Article
×
പൊൻകുന്നം ∙ എൻഡിഎ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അനിൽ കെ.ആന്റണി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് സന്ദർശിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ബിജെപി നേതാക്കളായ അഖിൽ രവീന്ദ്രൻ, സോജി എരുമേലി, കെ.വി.നാരായണൻ, പ്രശാന്ത് മാലമല, നോബിൾ മാത്യു തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം സന്നിഹിതരായിരുന്നു. പൊൻകുന്നം അരവിന്ദ ഹോസ്പിറ്റൽ, ശാന്തിനികേതൻ ഹോസ്പിറ്റൽ വിഴിക്കത്തോട് അന്നദാന മണ്ഡപം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചും അനിൽ കെ.ആന്റണി വോട്ട് അഭ്യർഥിച്ചു, ബിജെപി ഭാരവാഹികളായ വി.ആർ.ദീപു, കെ.വി.നാരായണൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.