ADVERTISEMENT

പത്തനംതിട്ട ∙ വിജയിച്ചാൽ ശബരിമല സമഗ്ര തീർഥാടന പദ്ധതി നടപ്പാക്കുമെന്നു എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്. കേദാർനാഥിനേക്കാൾ മികച്ച ടൂറിസം സർക്യൂട്ടാക്കി ശബരിമലയെ മാറ്റും. ശബരിമല തീർഥാടനത്തെ പത്തനംതിട്ട ജില്ലയുടെ വികസനത്തിലെ മുഖ്യകണ്ണിയാക്കാൻ കഴിയണം. പമ്പാ നദിയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു പമ്പാ ആക്‌ഷൻ പ്ലാൻ നടപ്പാക്കും.  ശബരിമല വിമാനത്താവളം, ശബരി റെയിൽവേ, എംസി റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് ഹൈവേ എന്നീ 3 പദ്ധതികളും യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുക്കും.

അങ്കമാലി–എരുമേലി ശബരി പാതയുടെ പകുതി ചെലവ് കേരളം ഏറ്റെടുക്കും. പാത തിരുവനന്തപുരത്തേക്ക് നീട്ടാനും പരിശ്രമിക്കും. പമ്പ ഹിൽ ടോപ്പിൽ നിന്നു ഗണപതി കോവിലിലേക്ക് പാലം നിർമിക്കും. പന്തളം, എരുമേലി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് സ്ഥിരം അന്തർസംസ്ഥാന സർവീസുകൾ തുടങ്ങും. എരുമേലി റിങ് റോഡ് അനിവാര്യമാണ്. ഇടത്താവളങ്ങൾക്കെല്ലാം കൂടി കിഫ്ബിയിൽ നിന്ന് 100  കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പത്തനംതിട്ട തീർഥാടക സർക്യൂട്ടും വികസിപ്പിക്കും. സമഗ്രപദ്ധതി ഒരു വർഷത്തിനുള്ളിൽ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com