പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം: മുക്കം, നിരത്തുപാറ, ബിമ്മരം, പൊട്ടൻമൂഴി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ഇന്ന്
താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ ഇന്നു മുതൽ തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്.
ഭിന്നശേഷി സർട്ടിഫിക്കറ്റ് എത്തിക്കണം
റാന്നി ∙ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷി സംവരണത്തിന് അർഹരായ ഉദ്യോഗാർഥികൾക്ക് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് അവസരം നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണം ഉറപ്പാക്കുന്നതിന് ഭിന്നശേഷി സർട്ടിഫിക്കറ്റ്, യുഡിഐഡി കാർഡ്, എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷൻ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ സഹിതം ഏപ്രിൽ 15ന് മുൻപ് ഓഫിസിലെത്തി അവ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഓഫിസർ അറിയിച്ചു.
കൺവൻഷൻ
റാന്നി ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് യോഗം ഇന്ന് 3.30ന് അങ്ങാടി പിജെടി ഹാളിൽ .
അനുസ്മരണം നാളെ
പത്തനംതിട്ട ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ ഐഡി കാർഡ് വിതരണവും സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണ യോഗവും നാളെ 2ന് പത്തനംതിട്ട ചുരുളിക്കോട് വൈഎംസിഎ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഹരി ഭാവന അധ്യക്ഷത വഹിക്കും.