പത്തനംതിട്ട ജില്ലയിൽ ഇന്ന് (26-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
വൈദ്യുതി മുടക്കം
പുതുക്കട, കണ്ണന്നുമൺ, മന്ദപ്പുഴ, ളാഹ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെ വൈദ്യുതി മുടക്കം.
അപേക്ഷ ക്ഷണിച്ചു
അടൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിസിഎ (എസ്), ഡിപ്ലോമ കംപ്യൂട്ടർ ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‍സി, എസ്ടി, ഒഇസി കുട്ടികൾക്ക് സൗജന്യമാണ്. 9947123177.
∙ മണിപ്പുഴ സെക്‌ഷനിലെ മദനശേരിക്കടവ്, കല്ലുങ്കൽ, ഓട്ടാഫിസ്, കിഴക്കുംമുറി, മലയത്ര, മുട്ടുചിറ, പാട്ടത്തിൽച്ചിറ, പത്തനാട്ടിൽച്ചിറ, സെന്റ് മേരീസ്, എസ്ബിടി മാർക്കറ്റ് എംജിഎം, അമ്പിളി, കായപ്പുറം, ഹനുമൻ, കാട്ടുക്കര എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5വരെ.
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കാവനാൽകടവ്, പുല്ലുകുത്തി വാട്ടർവർക്സ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .