ADVERTISEMENT

അടൂർ ∙ നഗരത്തിൽ തെരുവുനായ ഒരാളുടെ ജീവനെടുത്തിട്ടു പോലും നായ്ക്കള‌ുടെ ശല്യമില്ലാതാക്കാൻ നടപടിയെടുക്കാതെ നഗരസഭ. ടൗണിൽ കെഎസ്ആർടിസി ജംക്‌ഷനിൽ അവശനിലയിൽ കിടക്കുകയായിരുന്ന മാങ്കൂട്ടം സ്വദേശി ടൈറ്റസാണ് (45) തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചത്. ചെവിയും മുതുകുമെല്ലാം കടിച്ചു പറിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്കു ശേഷം മരിക്കുകയായിരുന്നു.

കെഎസ്ആർടിസി ജംക്‌ഷനിൽ തമ്പടിച്ചിരുന്ന തെരുവുനായയാണ് ടൈറ്റസിന്റെ ജീവനെടുത്തത്. ഇവിടെ ജംക്‌ഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുമെല്ലാം തെരുവുനായ്ക്കളുടെ താവളമാണ്. ബസ് സ്റ്റാൻഡിലാണെങ്കിൽ ജീവനക്കാർക്ക് മിക്കപ്പോഴും നായ്ക്കളുടെ കടിയേൽക്കാറുണ്ട്. ഒരു മാസം മുൻപ് പന്നിവിഴ, അടൂർ ടൗൺ, ജനറൽ ആശുപത്രി ഭാഗം,

ബൈപാസ്, ആർഡി ഓഫിസ് ഭാഗം, മൂന്നാളം, മണക്കാല എന്നിവിടങ്ങളിൽ റോഡരികിൽ നിന്ന 22 പേരെ കടിച്ച സംഭവമുണ്ടായി. ശ്രീമൂലം ചന്ത, അടൂർ പൊലീസ് സ്റ്റേഷൻ, പറക്കോട് അനന്തരാമപുരം ചന്ത, ജനറൽ ആശുപത്രി ഭാഗം, ഹൈസ്കൂൾ ജംക്‌ഷൻ എന്നിവിടങ്ങളിലാണ്  ആക്രമണകാരികളായ നായ്ക്കൾ കൂടുതലായിട്ടുള്ളത്. ഈ ഭാഗത്ത്  വഴിനടക്കാനാകാത്ത സ്ഥിതിയാണ്. 

നായപിടുത്തക്കാരെ കിട്ടാനില്ലെന്ന് നഗരസഭാ അധികൃതർ
നഗരത്തിൽ പെരുകിയിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടാൻ ആളിനെ കിട്ടുന്നില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നായ്ക്കളെ പിടികൂടുന്നവരെ തിരക്കി നോക്കിയെങ്കിലും പഴയതു പോലെ ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. നേരത്തെ നായ്ക്കളെ പിടികൂടുന്ന ആൾക്കാരെ വിളിച്ചു നോക്കിയെങ്കിലും വരാമെന്നു പറയുന്നതല്ലാതെ വരുന്നില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. 

ജനറൽ ആശുപത്രിയിൽ നിലവിൽ ഉള്ളത്  ഒരു ആംബുലൻസ്
അടൂർ ∙ ജനറൽ ആശുപത്രിയിൽ നിലവിൽ ഉള്ളത് ഒരു ആംബുലൻസ്. അതാണെങ്കിൽ ദീർഘദൂര ഓട്ടത്തിന് പറ്റിയതുമല്ല. ആകെയുണ്ടായിരുന്ന 4 ആംബുലൻസിൽ 3 എണ്ണം  അപകടത്തിൽപെട്ട് വർഷങ്ങളായി പൊലീസ് സ്റ്റേഷനില‌ും വർക്‌ഷോപ്പിലുമായി കിടക്കുകയാണ്.  എംഎൽഎയുടെയും എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭിച്ച ആംബുലൻസുകളാണ് ഇവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com