പത്തനംതിട്ട ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷ ക്ഷണിച്ചു: അടൂർ ∙ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് ഷിഫ്റ്റിലേക്കും 2024–25 അധ്യയന വർഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31ന് 6 വയസ്സ് പൂർത്തിയായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 15ന് വൈകിട്ട് 5നു മുൻപായി https://kvsonlineadmission.kvs.gov.in എന്ന ലിങ്കിൽ അപേക്ഷിക്കണം. https://kvsangathan.nic.in എന്ന ലിങ്ക് സന്ദർശിച്ചാൽ അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ ലഭിക്കും.
വസ്തു നികുതി: പഴവങ്ങാടിക്ക് 90.99% പിരിവ്
കോഴഞ്ചേരി ∙ സാമ്പത്തിക വർഷത്തെ വസ്തു നികുതി പിരിവിൽ റാന്നി പഴവങ്ങാടി പഞ്ചായത്ത് 90.99 % നേട്ടം കൈവരിച്ചതായി പ്രസിഡന്റ് അനിത അനിൽകുമാർ അറിയിച്ചു.
കോഴിക്കുഞ്ഞ്
പത്തനംതിട്ട∙ കേരള ഫാം ഡെവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയിൽ 70 ദിവസം പ്രായമായ വിബി 380 ഇനം കോഴിക്കുഞ്ഞുങ്ങൾ അടൂർ, കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിൽ വിതരണത്തിനു തയാറായി. ഫോൺ 8590468582.
ചിത്രകലാകളരി 8 മുതൽ
പത്തനംതിട്ട ∙ ജില്ലയിലെ കുട്ടികളുടെ ചിത്രരചന പഠനത്തിന് കൂടുതൽ അറിവ് നൽകുന്നതിനായി വര ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 മുതൽ 10 വരെ സൗജന്യ ചിത്രകലാകളരി സംഘടിപ്പിക്കുന്നു. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 9447095729.
അവധിക്കാല വോളിബോൾ കോച്ചിങ് ക്യാംപ്
കോഴഞ്ചേരി ∙ ദീപ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കോഴഞ്ചേരി ഈസ്റ്റ് വയ്നാട് എക്സ്പോർട്സ് മിനി സ്റ്റേഡിയത്തിൽ 10 മുതൽ 25 വരെ വോളിബോൾ കോച്ചിങ് ക്യാംപ് നടത്തുന്നു. രാവിലെ 7 മുതൽ 9 വരെ നടത്തുന്ന ക്യാംപിൽ 6 വയസിനു മുകളിലുള്ളവർക്കു പങ്കെടുക്കാം. റജിസ്ട്രേഷൻ, പരിശീലനം സൗജന്യമാണ്. 7594841989.
യോഗാ ക്യാംപ്
കോന്നി ∙ ശ്രീആചാര്യ യോഗാ സ്കൂളിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി അവധിക്കാല യോഗാ പരിശീലന ക്യാംപ് 6ന് 7ന് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള കടമാട്ടു ബിൽഡിങ്ങിൽ ആരംഭിക്കും. 9744827969.
മാല നഷ്ടപ്പെട്ടു
കോന്നി ∙ കുമ്മണ്ണൂർ ജീന മൻസിൽ ഹൗലത്തിന്റെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി. 27ന് കോന്നിയിൽ പോയ സമയത്താണ് മാല നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി നൽകി. 9744652688.
ഒവിബിഎസ്
വാഴമുട്ടം ∙ മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിലെ ഒവിബിഎസ് ഇന്നു മുതൽ 10 വരെ നടക്കും. ഫാ.ബിജു മാത്യു പ്രക്കാനം പതാക ഉയർത്തും.
യുഡിഎഫ് ഓഫിസ് ഉദ്ഘാടനം
പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫിസ് ജനറൽ ആശുപത്രിക്കു സമീപം മാടപ്പള്ളി ബിൽഡിങ്സിൽ ഇന്നു വൈകിട്ട് 7 ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മുടക്കം
പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്ച നടക്കുന്നതിനാൽ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.