ADVERTISEMENT

പത്തനംതിട്ട∙ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ റാന്നി ബ്ലോക്ക് പര്യടനം ഇന്ന്. മാടത്തുംപ്പടി ജംക്‌ഷനിൽ നിന്ന് 8:30ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് പര്യടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ച വിശ്രമത്തിനായി ഉതിമുട് ജംക്‌ഷനിൽ എത്തും. വൈകുന്നേരം 7 മണിയോടുകൂടി ചാത്തൻതറയിൽ അവസാനിക്കും.ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. അങ്ങാടിക്കലിൽ എം. രാജേഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭ. പള്ളിക്കൽ, അടൂർ നഗരസഭ, ഏറത്ത് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി ചൂരക്കോട് കളത്തട്ടിൽ സമാപിച്ചു.

എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ രാവിലെ ദർശനം നടത്തി. ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിച്ചു. വിശ്വാസികളുമായും പുരോഹിതന്മാരുമായും സംവദിച്ചു. എൻഡിഎ ഓമല്ലൂർ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. കോഴഞ്ചേരി ഹെവിൻലി ഫീസ്റ്റ് ഡോ. മാത്യു കുരുവിള നടത്തുന്ന ശുശ്രൂഷയിൽ പങ്കെടുക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ചെന്നീർക്കര പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലഞ്ഞൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തജനങ്ങളുമായി സംവദിച്ചു. ആറന്മുള പഞ്ചായത്ത്‌ നീർവിളാകം ബൂത്ത്‌ 99,100 കുടുംബയോഗം ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം സോമരാജിനെ ബിജെപി യിലേക്ക് സ്വീകരിച്ചു.

കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ആന്റോ 
തിരുവല്ല ∙ പ്രചാരണത്തിനിടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വാഹനം തടഞ്ഞ് കുട്ടികൾ. മാന്താനത്തു നിന്ന് കല്ലുപ്പാറയിലേക്ക് പോകുന്ന വഴിയിൽ മെയിലമണ്ണിൽ വച്ചാണ് റോഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് വാഹനത്തിന്റെ മുൻപിലേക്ക് ഓടിയെത്തുകയായിരുന്നു. എന്താ കുട്ടികളെ എന്ന് ചോദിച്ച് ആന്റോ ആന്റണി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അവർ സ്വയം പരിചയപ്പെടുത്തി, ആകാശം അലനും. സ്ഥാനാർഥി കുട്ടികൾക്ക് കൈകൊടുത്തു സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു കളിക്കളത്തിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളും ഓടി സ്ഥാനാർഥിയെ പരിചയപ്പെടാനായി എത്തി. എല്ലാവർക്കും കൈ കൊടുത്ത സ്ഥാനാർഥി കയ്യിൽ ഉണ്ടായിരുന്ന ഷാൾ അവരെ അണിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com