58 വീടുകളൊരുങ്ങി; സ്നേഹം നിറച്ച് ‘അഭയം’
Mail This Article
പുല്ലാട് ∙ മാർത്തോമ്മാ സഭയുടെ അഭയ പദ്ധതിയിൽ 58 വീടുകളുടെ നിർമാണം പൂർത്തിയായി. പുല്ലാട് തെറ്റുപാറയിൽ നിർമാണം പൂർത്തിയാക്കിയ 8വീടുകളുടെയും കമ്യൂണിറ്റി ഹാളിന്റെയും കൂദാശ ഇന്ന് 8ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ബിഷപ് സാബു മലയിൽ കോശി എന്നിവർ പങ്കെടുക്കും മെത്രാപ്പൊലീത്തയുടെ പട്ടത്വ സുവർണ ജൂബിലിയുടെ ഭാഗമായി ഭൂ–ഭവന രഹിതർക്ക് 75 വീടുകൾ നിർമിക്കുകയായിരുന്നു പദ്ധതി.
കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ഭവന പദ്ധതി 8 മാസം പിന്നിടുമ്പോഴാണ് ഇത്രയും വീടുകൾ പൂർത്തീകരിക്കാനായത്. 7.50 ലക്ഷം രൂപയാണ് 560 ചതുരശ്ര അടി വരുന്ന വീടിന്റെ നിർമാണം ചെലവ്. സുമനസ്സുകളായ സഭാംഗങ്ങൾ വീട് നിർമാണത്തിനായി സൗജന്യമായി ഭൂമി നൽകാൻ തയാറായതോടെ ഭൂരഹിതർക്കും ഭവനനിർമാണത്തിന് സാഹചര്യം ഒരുങ്ങി. ഇതുവരെ 4 ഏക്കർ ഭൂമി സൗജന്യമായി ലഭ്യമായി. പുല്ലാട് തെറ്റുപാറ തുണ്ടിയിൽ തോമസ് മാത്യു സൗജന്യമായി നൽകിയ 52 സെന്റിലാണ് 8 വീടുകളും കമ്യൂണിറ്റി ഹാളും പൂർത്തിയായത്.
8 മാസം; 58 വീടുകൾ
മെത്രാപ്പൊലീത്തയുടെ പട്ടത്വ സുവർണ ജൂബിലിയുടെ ഭാഗമായി ഭൂ–ഭവന രഹിതർക്ക് 75 വീടുകൾ നിർമിക്കുകയായിരുന്നു പദ്ധതി. 8 മാസം കൊണ്ട് ഒരുങ്ങിയത് 58 വീടുകൾ