ആവേശമുയർത്തി അനിൽ ആന്റണി
Mail This Article
പന്തളം ∙ ആവേശമുയർത്തി എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി കൊടുമൺ, പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം മേഖലകളിൽ പര്യടനം നടത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അരുൺ പ്രകാശ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി.ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കൊടുമൺ നന്ദകുമാർ, വിജയകുമാർ തെങ്ങമം, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ എസ്.ശിവ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് എസ്.ചന്ദ്രലേഖ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, നേതാക്കളായ മധു പരിയാരത്ത്, വിനില സന്തോഷ്, രാജമ്മ കുട്ടപ്പൻ, ഗോകുൽ, രജനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊടുമൺ ∙ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് പഞ്ചായത്തിൽ സ്വീകരണം നൽകി. കൊടുമൺ, അങ്ങാടിക്കൽ മണ്ഡലത്തിലാണ് പര്യടനം നടന്നത്. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ, ഗിരീഷ്കുമാർ, മനോജ് കുമ്പഴ, നന്ദകുമാർ കരിപ്പോലിൽ, വിജയകുമാർ തെങ്ങമം, ജയചന്ദ്രൻ കൈതലാമഠം, ചിന്നത്തമ്പി, രവീന്ദ്രൻ ഉണ്ണിത്താൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.