ആന്റോ ആന്റണിക്ക് സ്വീകരണം നൽകി
Mail This Article
അടൂർ∙ ലോക്സഭ പത്തനംതിട്ട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് അടൂർ മണ്ഡലത്തിൽ സ്വീകരണം നൽകി. പള്ളിക്കൽ മണ്ഡലത്തിലെ പുത്തൻചന്തയിൽ നിന്ന് ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് സംസ്ഥാന വൈസ്ചെയർമാൻ ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. ആന്റോ ഇതുവരെ മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്ന നുണയാണെന്നും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഈ നുണ എതിർ പാർട്ടികൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ വികസന പദ്ധതികൾ ആന്റോ മണ്ഡലത്തിൽ ചെയ്തിട്ടുണ്ടെന്നും അത് 65 പേജുള്ള ബുക്കായി ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ, ഡിസിസി വൈസ്പ്രസിഡന്റ് എം.ജി. കണ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു, ജി. പ്രമോദ്, കെ.എസ്. ശിവകുമാർ, പഴകുളം ശിവദാസൻ, ഷൈജു ഇസ്മായിൽ, ഷീന പടിഞ്ഞാറ്റേക്കര, ജയകൃഷ്ണൻ പള്ളിക്കൽ, ബിനു എസ്. ചക്കാലയിൽ, എം.ആർ. ജയപ്രസാദ്, എം.ആർ. രാജൻ, ശ്രീരാഗ് കൈതയ്ക്കൽ, വിമൽ കൈതയ്ക്കൽ, വൈ. രാജൻ, ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കടമ്പനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം മണ്ഡലങ്ങളിൽ ആന്റോ ആന്റണിക്കു സ്വീകരണം നൽകി.
തുമ്പമൺ ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, മണ്ഡലം പ്രസിഡന്റ് രാജു സഖറിയ, എ.എസ്.ജോണി, ജോസഫ് വർഗീസ്, ഉമ്മൻ ചക്കാലയിൽ, റോയ് കുട്ടി ജോർജ്, ടി.എ.രാജേഷ്, റോണി സക്കറിയ, ജീജ ബാബു, ലാലി ജോൺ, വി.എസ്.ഇടുക്കുള, തോമസ് താവളത്തിൽ, രാഘവൻ, രഞ്ചു തുമ്പമൺ, ബിജി ജോൺ, അജി കൊച്ചുപാറ, ശരത് ലാൽ, അലൻ ജോൺ, സുമേഷ് എന്നിവർ പ്രസംഗിച്ചു.