വിഷുപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; ഇടവ മാസ പൂജയ്ക്കായി മേയ് 14ന് തുറക്കും
Mail This Article
×
ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ വിഷു പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പി.എൻ.മഹേഷിന്റെ സഹകാർമികത്വത്തിലും പൂജ കഴിച്ചു കലശങ്ങൾ നിറച്ചു.
ചൈതന്യം നിറച്ച കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും ശരണംവിളികളുടെയും അകമ്പടിയിലാണു ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. ഒരുമണിക്കൂറിലേറെ പൂജകൾക്കു ശേഷം കളഭാഭിഷേകവും നടന്നു. അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കിയാണു നട അടച്ചത്. ഇനി ഇടവ മാസ പൂജയ്ക്കായി മേയ് 14ന് നട തുറക്കും. 19 വരെ പൂജകൾ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.