സൈബർ ആക്രമണം നടത്തുന്നത് സിപിഎം: മറിയാമ്മ ഉമ്മൻ
Mail This Article
കോന്നി∙വ്യക്തികളെയും കുടുംബങ്ങളെയും സൈബർ ആക്രമണത്തിലൂടെ തകർക്കുന്നവരാണ് സിപിഎം എന്നും അതിന്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയും ഞാൻ ഉൾപ്പെടുന്ന കുടുംബവുമെന്നും മറിയാമ്മ ഉമ്മൻ. യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓർമയിൽ കുഞ്ഞൂഞ്ഞ് എന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രവീന്ദ്രനാഥ് നീരേറ്റ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ്.വി.പ്രസന്നകുമാർ, ദീനാമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, റോജി ഏബ്രഹാം, ടി.എച്ച്.സിറാജുദ്ദീൻ, ശ്യാം എസ്.കോന്നി, സൗദ റഹിം, അനി സാബു, ബ്ലോക്ക് സെക്രട്ടറിമാരായ ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജി.ശ്രീകുമാർ, എസ്.ടി.ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.