ADVERTISEMENT

പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഓമല്ലൂർ ഓർത്തഡോക്സ് വലിയപള്ളിയിൽനിന്ന് ആരംഭിച്ചു. കുർബാനയ്ക്കുശേഷം വിശ്വാസികളെയും വികാരിയച്ചനെയും സന്ദർശിച്ചു. തുടർന്ന് ഓമല്ലൂർ രക്തകണ്ഡ സ്വാമി ക്ഷേത്രം സന്ദർശിച്ചു. 10.50ന് മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഡോ.ഏബ്രഹാം മാർ സെറാഫിമിനെ സന്ദർശിച്ചു. 11.15ന് കല്ലൂർകടവിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്കിനു കാഞ്ഞിരപ്പള്ളി കുറുവൻമുഴിയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്കിനു കാഞ്ഞിരപ്പള്ളി കുറുവൻമുഴിയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.

എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തി. രാവിലെ 8ന് വെള്ളാവൂർ പഞ്ചായത്തിലെ ചില്ലാക്കുന്നിൽനിന്ന് ആരംഭിച്ച പര്യടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണിമല, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പട്ടിമറ്റത്ത് സമാപിച്ചു. 

എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി മുണ്ടക്കയത്ത് നടത്തിയ പ്രചാരണത്തിൽനിന്ന്.
എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി മുണ്ടക്കയത്ത് നടത്തിയ പ്രചാരണത്തിൽനിന്ന്.

എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ മുണ്ടക്കയം മണ്ഡലം പര്യടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ, താളുങ്കൽ, പുഞ്ചവയൽ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മുണ്ടക്കയം ടൗണിൽ നടത്തിയ റോഡ് ഷോയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com