അവസാനവട്ട ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ
Mail This Article
×
പത്തനംതിട്ട ∙ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ 3 മുന്നണി സ്ഥാനാർഥികളും അവസാനവട്ട ഓട്ടപ്പാച്ചിലിൽ. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ഇന്നലെ പൂഞ്ഞാർ മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തി. പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്തു. പര്യടനം മുക്കൂട്ടുതറയിൽ സമാപിച്ചു.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ഇന്നലെ ഉച്ചവരെ പ്രമുഖരായ വോട്ടർമാരെയും സമുദായ നേതാക്കളെയും ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്കു ശേഷം കോന്നി മണ്ഡലത്തിലെ കൊക്കാത്തോട്ടിൽ റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുത്തു.
എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി ഇന്നലെ മണിമല, വെള്ളാവൂർ, താഴത്തുവടക്കര, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ സ്വീകരണ പര്യടനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.