ആറ്റിലെ ജലനിരപ്പ് കുറയുന്നു; ജലക്ഷാമം അതിരൂക്ഷം
Mail This Article
ഏനാത്ത്∙വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു.ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി ലഭിക്കാത്തതും ജനങ്ങളെ പ്രയാസത്തിലാക്കുന്നു.ഉയർന്ന പ്രദേശങ്ങളിൽ ആളുകൾ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല വിതരണ നടക്കുന്നുണ്ടെങ്കിലും ആവശ്യം നിറവേറാൻ കഴിയുന്നില്ലെന്നാണ് പരാതി.ഇളങ്ങമംഗലം, കളമല, കൊയ്പ്പള്ളിമല, മണ്ടച്ചൻപാറ എന്നിവിടങ്ങളിൽ കഴിഞ്ഞ ജനവുരി മുതൽ ജലക്ഷാമം നേരിടുന്നു.
ജല ക്ഷാമം കെട്ടിട നിർമാണ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.വാഹനത്തിൽ വെള്ളമെത്തിച്ചാണ് കെട്ടിട നിർമാണ ജോലികൾ തുടരുന്നത്.കല്ലടയാറ്റിൽ ജലനിരപ്പ് താണതോടെ തീരങ്ങളിൽ കിണറുകളും വറ്റി.ആറ്റിൽ പതിക്കുന്ന തോടുകളും നീർച്ചാലുകളും വറ്റിവരണ്ട നിലയിലാണ്.ജല ക്ഷാമം ഭക്ഷണ ശാലകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.ജല അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാത്തതിനാൽ തലച്ചുമടായി എത്തിച്ചാണ് ഭക്ഷണ ശാലകളുടെ പ്രവർത്തനം.