ADVERTISEMENT

തിരുവല്ല ∙ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി. 1500 കുഞ്ഞുങ്ങളടക്കം 2000 താറാവുകളെയാണ് ആദ്യഘട്ടത്തിൽ കൊന്നത്. താറാവുകളെ കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചു കളയുകയായിരുന്നു. ഇതു സംബന്ധിച്ച പ്രവൃത്തികൾ നാളെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി മൃഗസംരക്ഷണ വകുപ്പ് 5 ദ്രുതകർമ സേനയെയാണ് ഇതിനായി നിയോഗിച്ചത്. ഇവർ ഘട്ടം ഘട്ടമായി ജോലി പൂർത്തിയാക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.

ഫാമിന് പുറത്തെ വളർത്തു പക്ഷികളെ കൊല്ലുന്ന ജോലികൾ   നാളെ തുടങ്ങും. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളുടെ വിവരം ശേഖരിക്കാൻ ആശാ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കിലോമീറ്റർ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പുറത്തേക്കു പോകുന്നത് നിരോധിച്ചിട്ടുണ്ട്. പൊലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ സംസ്ഥാന തലത്തിലെ ഉന്നതതല സംഘം ഈ മേഖല സന്ദർശിക്കും. ‌ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com