അപകടമേഖലയിൽ ഇനി ഇടിതാങ്ങിയുടെ സുരക്ഷ
Mail This Article
×
പെരുമ്പെട്ടി ∙ അപകട മേഖലയിൽ ഇടിതാങ്ങി (ക്രാഷ് ബാരിയർ) സ്ഥാപിച്ചു. ആശങ്കയൊഴിഞ്ഞ് യാത്രക്കാരും നാട്ടുകാരും. ചുങ്കപ്പാറ - പൊന്തൻപുഴ റോഡിൽ സ്വകാര്യ ഖനന യൂണിറ്റിന്റെ പ്രവേശന പാതയ്ക്കും പുളിക്കൻപാറയ്ക്കുമിടയിൽ അപകടമേഖലയിൽ ഇടിതാങ്ങി സ്ഥാപിക്കണമെന്ന് മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി. ഇവിടെ പാതയോരത്തിന് ശേഷം 30 മുതൽ 300 അടിവരെയാണ് താഴ്ച. കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്നതിനാൽ രാപകൽ ഭേദമെന്യേ ഇടതടവില്ലാതെ വാഹനങ്ങളുടെ കടന്നുവരവാണ്. ഒരു വർഷത്തിനിടയിൽ ഭാരവാഹനങ്ങളടക്കം 12 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മേഖലയിലെ റോഡുകൾക്കുള്ള 25 ലക്ഷം രൂപയുടെ നവീകരണ പദ്ധതിയിൽ പെടുത്തിയാണ് ഇവിടെ നിർമാണ പ്രവർത്തനം. രു മീറ്റർ ഉയരത്തിലും 166 മീറ്റർ നീളത്തിലുമാണ് ഇവിടെ ഇടിതാങ്ങി സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.