ADVERTISEMENT

കോന്നി ∙ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു. ആനത്താവളത്തിൽ തന്നെ ഇവയെ തളച്ചിടുന്നത് വ്യായാമക്കുറവ് ഉണ്ടാക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടത്താനുള്ള തീരുമാനം വനംവകുപ്പ് എടുത്തത്. കുമ്മണ്ണൂർ വനമേഖലയിൽ എത്തിച്ച് നടത്തിക്കാനും സമയം ചെലവഴിക്കാനുമാണ് തീരുമാനം. കോന്നിയിൽ നിന്ന് കുമ്മണ്ണൂരിലേക്ക് ആനകളെ നടത്തിക്കൊണ്ടുപോകുന്നതിനു മുന്നോടിയായി പരിശീലനം എന്ന നിലയിലാണ് സമീപ പ്രദേശത്തേക്കുള്ള നടത്തം ആരംഭിച്ചത്.

 കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം 
ആരംഭിച്ചപ്പോൾ
കൊച്ചയ്യപ്പൻ കുട്ടിയാന കോന്നി ആനത്താവളത്തിൽ വ്യായാമത്തിനിടെയുള്ള നടത്തത്തിൽ കുട്ടിക്കൊമ്പു കാണിക്കുന്നു. കൊമ്പുകൾ വളർന്നു തുടങ്ങുമ്പോൾ അസ്വസ്ഥത കാണിക്കുന്ന കുട്ടിക്കൊമ്പൻ കൂട്ടിലെ മരക്കുറ്റിയിൽ തന്നെ ഇടിച്ച് അത് ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. 4 വയസ്സിനു ശേഷം കൊമ്പ് സാധാരണ രീതിയിൽ വളർന്നു തുടങ്ങും എന്നാണ് പരിപാലകൻ പറയുന്നത്. കൊച്ചയ്യപ്പൻ വ്യായാമത്തിന്റെ ഭാഗമായി എന്നും രാവിലെ ആനത്താവളത്തിനു ചുറ്റും പത്തു തവണയാണ് നടക്കുന്നത്. ചിത്രം: ഹരിലാൽ/മനോരമ

ആനത്താവളത്തിനുള്ളിൽ 10 റൗണ്ട് നടത്തിയശേഷം പുറത്തിറക്കി പൂങ്കാവ് റോഡിലൂടെ ഇളകൊള്ളൂർ ക്ഷേത്രം ഭാഗം വരെ പോയശേഷം മടങ്ങിവരും. റോഡിലൂടെ നടത്തുമ്പോൾ വാഹനങ്ങളുമായി പരിചയം ഉണ്ടാക്കുകയാണ് ലക്ഷ്യം. പിന്നീട് മാത്രമേ കുമ്മണ്ണൂരിലേക്കു കൊണ്ടുപോകൂ. കുഞ്ഞാന കൊച്ചയ്യപ്പനെയും കൃഷ്ണയെന്ന വികൃതി കൊമ്പനെയും പുറത്തിറക്കിയിട്ടില്ല.

 കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം 
ആരംഭിച്ചപ്പോൾ
കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ആരംഭിച്ചപ്പോൾ

മീന, ഈവ, പ്രിയദർശിനി എന്നീ ആനകളെയാണ് ഇപ്പോൾ നടത്താൻ കൊണ്ടുപോകുന്നത്. ആനയുടെ വ്യായാമത്തിന്റെ ഭാഗമായുള്ള നടത്തത്തിന് കൂടുതൽ സമയം കണ്ടെത്താൻ ഇക്കോ ടൂറിസം സെന്ററിലെ സന്ദർശന സമയത്തിൽ വ്യത്യാസം വരുത്തുകയും തിങ്കൾ അവധി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com