വരകൾ, വർണങ്ങൾ: ഡിസൈനിങ്ങിലെ പരിചയം സീനയുടെ കരുത്ത്
Mail This Article
ഓമല്ലൂർ ∙ തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ ഒന്നാം ക്ലാസിലെ രണ്ടര ലക്ഷത്തോളം കുട്ടികൾ കാണുന്ന പുസ്തകത്തിന്റെ രൂപകൽപന ഓമല്ലൂരിലെ സീന രാധാകൃഷ്ണനാണ്. കുട്ടിക്കാലം മുതൽ വരയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന സീന കരിയറായി തിരഞ്ഞെടുത്തത് ഡിസൈനറുടെ ജോലിയാണ്. ഡിസൈനിങ്ങിൽ രണ്ടു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്.
സർക്കാർ അപേക്ഷ ക്ഷണിച്ച് മാതൃകകൾ ചെയ്തുകാണിച്ച ശേഷമാണ് സീനയ്ക്ക് ഒന്നാം ക്ലാസ് പാഠപുസ്തകം ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. കൊമേഴ്സ് ബിരുദധാരിയാണു സീന. ബുക്കുകൾ, മാഗസിനുകൾ, ഡയറക്ടറികൾ, ഡിസൈനിങ്ങിന്റെ ഒരവസരവും സീന വേണ്ടെന്നു വയ്ക്കാറില്ല. 2008ൽ സീനയും ഭർത്താവ് സി.രാധാകൃഷ്ണനും വിഷ്വൽ സോഫ്റ്റ് എന്ന പേരിൽ സ്വന്തം ഡിസൈനിങ് സ്ഥാപനം തുടങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിച്ചാണ് പാഠപുസ്തകത്തിന്റെ രൂപകൽപന.