ADVERTISEMENT

പത്തനംതിട്ട ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 2.97 ലക്ഷം വോട്ടിൽ നിന്ന് ഇത്തവണ 30,000 വോട്ട് അധികമായി നേടിയാൽ വിജയം കയ്യിലൊതുക്കാമെന്നായിരുന്നു എൻഡിഎ പ്രതീക്ഷകൾ. ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉൾപ്പെടെ വോട്ട് അധികമായി സമാഹരിക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ച തരംഗമുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. അനിൽ ആന്റണി സ്ഥാനാർഥിയായ ശേഷം പ്രചാരണത്തിൽ ചില നേതാക്കൾ വീഴ്ച വരുത്തി എന്നു ബിജെപിക്കുള്ളിൽ തന്നെ വിമർശനമുയരുന്നു. 

പോളിങ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്നായിരുന്നു ബിജെപി വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. പി.സി.ജോർജ് ബിജെപി അംഗത്വമെടുത്തതു പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ വലിയ സ്വാധീനമുണ്ടാക്കിയില്ല. ശബരിമല പ്രക്ഷോഭത്തിന്റെ തുടർച്ചയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ പത്തനംതിട്ടയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. 2.97 ലക്ഷം വോട്ടും 28.97 % വോട്ടു വിഹിതവും കെ.സുരേന്ദ്രൻ നേടിയിരുന്നു. ഇത്തവണ അതിൽ നിന്ന് പിന്നാക്കം പോയി. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി കെ.സുരേന്ദ്രൻ നേടിയ വോട്ടിനെക്കാൾ 62,990  വോട്ടിന്റെ കുറവാണ് ഇത്തവണ ബിജെപിക്ക്. പോളിങ്ങിലുണ്ടായ 10 ശതമാനത്തോളം കുറവ് 1.25 ലക്ഷത്തിലേറെ വോട്ടിന്റെ കുറവ് വരുത്തിയിരുന്നു. എല്ലാ മുന്നണികൾക്കും ലഭിച്ച വോട്ടിൽ കുറവ് വന്നെങ്കിലും കൂടുതൽ ബാധിച്ചത് ബിജെപിയെ ആണ്. വോട്ട് വിഹിതത്തിൽ 3.4 ശതമാനത്തോളം കുറവുണ്ടായി. മുൻപ് കൂടുതൽ വോട്ട് ലഭിച്ച കോന്നി, പന്തളം തുടങ്ങിയ മേഖലകളിൽ വോട്ടിൽ കാര്യമായ കുറവുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com