ADVERTISEMENT

അടൂർ ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അടൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി യുഡിഎഫിന് ഭൂരിപക്ഷം. പ്രാഥമിക കണക്കുകളനുസരിച്ച് 2266 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. യുഡിഎഫിലെ ആന്റോ ആന്റണിക്ക് 51313 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ ഡോ. ടി.എം. തോമസ് ഐസക്കിന് 49047 വോട്ടും എൻഡിഎയ്ക്കു 38740 വോട്ടുമാണ് ലഭിച്ചത്. 2019–ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. 2019–ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു പോയിരുന്ന യുഡിഎഫാണ് ഇക്കുറി മുന്നേറ്റം നടത്തി ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു എൻഡിഎ ഇക്കുറി 3–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021–ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ എൽഡിഎഫിലെ ചിറ്റയം ഗോപകുമാർ 2962 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേടിയിരുന്നത്.

പ്രകടനം നടത്തി 
അടൂർ ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് അടൂരിൽ യുഡിഎഫ് പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ഏഴംകുളം അജു, പഴകുളം ശിവദാസൻ, ഷൈജു ഇസ്മായിൽ, എസ്. ബിനു, ബിനു എസ്. ചക്കാലയിൽ, നിസാർ കാവിളയിൽ, ഷിബു ചിറക്കരോട്ട്, കെ.വി.രാജൻ, ഡി.ശശികുമാർ, പൊന്നച്ചൻ മാതിരംപള്ളിൽ, ഓലിക്കുളങ്ങര സുരേന്ദ്രൻ, സന്തോഷ് കൊച്ചുപനങ്കാവിൽ, ബേബി ജോൺ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, റീനസാമുവൽ, ബിന്ദുകുമാരി, ലാലി സജി, അനു വസന്തൻ, ശ്രീലക്ഷ്മി ബിനു, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, ജയകൃഷ്ണൻ പള്ളിക്കൽ, ഫെന്നി നൈനാൻ, തൗഫിക് രാജൻ, ലിനറ്റ് മറിയം ഏബ്രഹാം, സാലു ജോർജ്, ബിനിൽ ബിനു, റോബിൻ ജോർജ്, നിരപ്പിൽ അഷറഫ്, ജി.റോബർട്ട്, നിരപ്പിൽ ബുഷ്റ, ജേക്കബ് ജോർജ്, ഷാജി മണക്കാല, ബിബിൻ ബഞ്ചമിൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോന്നി നിയോജക മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ വ്യത്യാസമില്ലാതെ വോട്ട് നേടി യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ. യുഡിഎഫിന് ഇത്തവണ മണ്ഡലത്തിൽ 47488 വോട്ടും എൽഡിഎഫിന് 44909 വോട്ടുമാണ് ലഭിച്ചത്. 2019ൽ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 2721 വോട്ടായിരുന്നപ്പോൾ ഇത്തവണ 2579 വോട്ടായി കുറഞ്ഞെന്നു മാത്രം. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎക്ക് ഇത്തവണ 11887 വോട്ടിന്റെ കുറവുണ്ട്. അന്ന് 46506 വോട്ടാണ് എൻഡിഎക്ക് ലഭിച്ചത്. ഇത്തവണ 34619 വോട്ടായി കുറഞ്ഞു. 

ആന്റോ ആന്റണിയുടെ വിജയത്തെത്തുടർന്ന് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തളത്ത് നടത്തിയ ആഹ്ലാദപ്രകടനം.
ആന്റോ ആന്റണിയുടെ വിജയത്തെത്തുടർന്ന് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തളത്ത് നടത്തിയ ആഹ്ലാദപ്രകടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com