ADVERTISEMENT

കോഴഞ്ചേരി ∙ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും യോഗ അസോസിയേഷൻ ഓഫ് പത്തനംതിട്ടയും ഷോൾഡേഴ്സ് ഇൻ മൾട്ടി ജിമ്മും കോഴഞ്ചേരിയിൽ നടത്തിയ യോഗാ ദിനാചരണം. യോഗ ഫെഡറേഷൻ‌ ഓഫ് ഇന്ത്യ ദേശീയ റഫറി മനീഷ് രാജ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗോപാൽ അധ്യക്ഷത വഹിച്ചു. വ്യായാമം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ സ്കോൾ കേരളയിലെ യോഗ സയൻസ് ആൻഡ് സ്പോർട്സ് യോഗ പരിശീലക ഇന്ദു റീന വർഗീസ് ക്ലാസെടുത്തു. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ ബോഡി ബിൻഡിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനു വർഗീസ് നിർവഹിച്ചു. റേച്ചൽ മാത്യു, ശ്രീനിധി നൗഷാദ്, ലിബിൻ വർഗീസ്, ആരോമൽ ദേവ്, ബിപിൻ വിജയൻ, മെർലി വർഗീസ് എന്നിവർ പ്രസംഗിച്ചു.

പെരുമ്പെട്ടി∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ യോഗാദിനാചാരണം കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രകാശ് പി. സാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ പ്രകാശ് ചരളേൽ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സാറ നന്ദന മാത്യു, ഡോ. വി.ജി. ദീപ്തി, സാംകുട്ടി പാലയ്ക്കാമണ്ണിൽ എന്നിവർ പ്രസംഗിച്ചു. ആയുഷ്മാൻ ഭവ മെഡിക്കൽ ഓഫിസർ ഡോ. എം.ജി. മഞ്ജു പദ്ധതി വിശദീകരിച്ചു. യോഗ പരിശീലക ഐശ്വര്യ ആർ. നായർ ക്ലാസുകൾ നയിച്ചു. എന്നും രാവിലെ 7നും 9 നും രണ്ടു ബാച്ചുകളിലായി യോഗ പരിശീലനം നടക്കുമെന്ന് സിഎംഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com