ADVERTISEMENT

അധ്യാപക ഒഴിവ്
പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജിൽ ഹിന്ദി, ഹിസ്റ്ററി വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി, നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോട്ടയം ഡിഡി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ അപേക്ഷ 15ന് 3ന് മുൻ‌പ് കോളജ് ഓഫിസിൽ‌ സമർപ്പിക്കണം. അപേക്ഷ ഫോം കോളജ് വെബ് സൈറ്റിലും ലഭിക്കും. www.catholicatecollege.com 

പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജിൽ പ്രവർത്തിക്കുന്ന കേരള ഗവൺമെന്റ് റുട്രാണിക്സ് സെന്ററിൽ പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിങ് എന്നിവ പഠിപ്പിക്കുന്നതിന് അധ്യാപകരെ ആവശ്യമുണ്ട്. കൊമേഴ്സ് വിഭാഗവുമായി ബന്ധപ്പെടണം. 9495537250
അടൂർ ∙ അപ്ലൈഡ് സയൻസ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഗെസ്റ്റ് ലക്ചറർ നിയമനം നടത്തുന്നതിന്റെ ഭാഗമായി മാത്തമാറ്റിക്സ് തസ്തികയുടെ കൂടിക്കാഴ്ച 8ന് രാവിലെ 10നും മാനേജ്മെന്റ് തസ്തികയിലേത് ഉച്ചയ്ക്ക് 2നും നടക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളജിൽ ഹാജരാകണം. 04734–224076.

വെച്ചൂച്ചിറ ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ് എന്നീ ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. ബയോഡേറ്റ, മാർക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 9ന് 10ന് അഭിമുഖത്തിന് ഹാജരാകണം.   

സ്‌പോട്ട് അഡ്മിഷൻ 
പത്തനംതിട്ട ∙ കേരളസർക്കാർ സ്ഥാപനമായ സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം അക്കൗണ്ടിങ്, എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാ കൾച്ചർ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. 9446302066 എന്ന നമ്പറിൽ ബന്ധപ്പെടണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണവും ഫീസ് ആനുകൂല്യവും ലഭിക്കും.
അടൂർ ∙ മണക്കാല ഗവ. പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രിയിൽ (രണ്ടാം വർഷത്തിലേക്ക്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 8ന് 9 മുതൽ 10.30 വരെ കോളജിൽ നടക്കും. നിലവിൽ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. പട്ടികജാതി/പട്ടികവർഗം/ഒഇസി വിഭാഗത്തിൽപെടാത്ത വിദ്യാർഥികൾ ഫീസിന് പുറമേ സ്പെഷൽ ഫീസ് 10000 രൂപയും കോഷൻ ഡിപ്പോസിറ്റ് 1000 രൂപയും, ഫീസ് ആനുകൂല്യം ഇല്ലാത്തവർ എകദേശം 4000 രൂപയും യുപിഐ മുഖേന അടയ്ക്കണം. വെബ്സൈറ്റ്: www.polyadmission.org/let, 04734 231776.

അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ അംഗീകാരം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17ന് 5 വരെ. ഫോൺ: 6235659410.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com