ADVERTISEMENT

പന്തളം/അടൂർ ∙ ശക്തമായ മഴയിലും കാറ്റിലും പന്തളം, അടൂർ മേഖലകളിൽ മരം വീണു വ്യാപകനാശം. മുട്ടാർ ജംക്‌ഷന് സമീപം സാംസ്കാരിക നിലയത്തിനടുത്ത് 2 മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ വീണു.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഇതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞു സമീപത്ത് പാർക്ക് ചെയ്തിരുന്ന കടയ്ക്കാട് സ്വദേശി മെഹദൂനിന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് വീണത്. ആർക്കും പരുക്കില്ല. ഓട്ടോറിക്ഷയ്ക്ക് കേടുപാടുണ്ട്. അടൂരിൽ നിന്നു അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്. 

അസി.സ്റ്റേഷൻ ഓഫിസർ എം.വേണു, സീനിയർ ഫയർ ഓഫിസർ അജീഷ് കുമാർ, ഓഫിസർമാരായ കൃഷ്ണകുമാർ, ശ്രീജിത്ത്, അഭിജിത്ത്, സജാദ്, ഹോം ഗാർഡുമാരായ സുരേഷ് കുമാർ, പ്രകാശൻ എന്നിവർ പങ്കെടുത്തു. കടയ്ക്കാട് കൃഷിഫാമിന് സമീപത്തും മരം വീണു ഗതാഗതതടസ്സമുണ്ടായി. പെരുമ്പുളിക്കൽ കളീക്കപ്പറമ്പിൽ സുരേഷ് കുമാറിന്റെ വീടിനു മുകളിലേക്ക് മരം വീണു കേടുപാടുണ്ടായി.

ശക്തമായ കാറ്റിൽ പന്തളം മുട്ടാർ സാംസ്കാരികനിലയത്തിനടുത്ത് മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞു ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണനിലയിൽ.
ശക്തമായ കാറ്റിൽ പന്തളം മുട്ടാർ സാംസ്കാരികനിലയത്തിനടുത്ത് മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞു ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണനിലയിൽ.

അടൂരിൽ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിൽ കരുവാറ്റയിൽ ഒരു വീടിനു മുകളിലേക്ക് മരം വീണ് നാശം നേരിട്ടു. ആഞ്ഞിലി മരം അടുക്കള ഭാഗത്തേക്ക് വീണാണ് നാശം നേരിട്ടത്. ഇതിനെത്തുടർന്ന് വീട്ടുകാർക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി. ഇവിടെ വൈദ്യുതി ലൈനും ഒടിഞ്ഞുവീണിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com