ADVERTISEMENT

പത്തനംതിട്ട ∙ കക്കാട് ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിൽ റെഡ് അലർട്ട്. സംഭരണിയിലെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. ഇന്നലെ ജലനിരപ്പ് 190 മീറ്ററിൽ കൂടുതലായി. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കാട് പവർ ഹൗസിലെ ഒരു ജനറേറ്ററിന് അറ്റകുറ്റപ്പണികൾ വേണ്ടതിനാൽ പൂർണ തോതിൽ വൈദ്യുതി ഉൽപാദനം സാധിക്കുന്നില്ല. ശബരിഗിരി പവർഹൗസിലെ ഉൽപാദനം പൂർണ തോതിലാണ്.

അതിനാൽ ഇവിടെ നിന്നു പുറന്തള്ളുന്ന ജലം മൂലം മൂഴിയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു.ഏതു സമയത്തും ഡാമിന്റെ ഷട്ടറുകൾ‍ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ആങ്ങമൂഴി, സീതത്തോട് മേഖലകളിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ പറഞ്ഞു. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com