ഇന്നലെ 2000 പേർ; തൊഴിൽമേള ഇന്നും
Mail This Article
റാന്നി ∙ സെന്റ് തോമസ് കോളജിൽ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽ മേളയിൽ രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. മേള ഇന്നും തുടരും.മേളയുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഫൗണ്ടിറ്റ് ടാലന്റ് ആക്സിലറേഷൻ പോഗ്രാം ലോഞ്ചിങ് കെ.യു.ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാജു ഏബ്രഹാം അധ്യക്ഷനായി. മൈഗ്രേഷൻ കോൺക്ലേവ് രക്ഷാധികാരി ഡോ. ടി.എം.തോമസ് ഐസക്ക്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എ.പത്മകുമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ രാജി പി.രാജപ്പൻ, കെ.എസ്.ഗോപി, കെ.ആർ.പ്രകാശ്, ബിന്ദു റെജി, ഉഷ സുരേന്ദ്രനാഥ്, കോളജ് മാനേജർ പ്രഫ. സന്തോഷ് കെ.തോമസ്, പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, ആർ.സനൽകുമാർ, റോഷൻ റോയി മാത്യു, ബി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
38 സ്വകാര്യ സ്ഥാപനങ്ങളുടെ 89 തരം തസ്തികളിലേക്കുള്ള 18,203 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. വിജ്ഞാന പത്തനംതിട്ട, മൈഗ്രേഷൻ കോൺക്ലേവ്, കുടുംബശ്രീ, നോളജ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മേള റാന്നി സെന്റ് തോമസ് കോളജിന്റെ അറുപതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗം കൂടിയാണ്.
എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ/ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവരാണ് തൊഴിൽ മേള പ്രയോജനപ്പെടുത്താനായി അഭിമുഖത്തിനെത്തിയത്. ഉദ്യോഗാർഥികൾക്ക് കോളജിലേക്ക് എത്തുന്നതിന് കെഎസ്ആർടിസി ബസ് സർവീസും ഏർപ്പെടുത്തിയിരുന്നു.