ADVERTISEMENT

സീതത്തോട് ∙പമ്പാ ജലസേചന പദ്ധതിയുടെ സംഭരണിയായ മണിയാർ അണക്കെട്ടിൽ നിന്നു ഷട്ടർ വഴി പുറത്തേക്കു പോകുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനു തടസ്സമായി കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. തടസ്സങ്ങൾ നീക്കം ചെയ്യുന്നതോടെ വെള്ളം പെട്ടെന്നു കക്കാട്ടാറ്റിലേക്കു ഒഴുകി പോകുമെന്ന പ്രതീക്ഷയിലാണ് പിഐപി അധികൃതർ.

കേരള ഡാം സേഫ്റ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ രണ്ട് വർഷം മുൻപ് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ നൽകിയ നിർദേശത്തെ തുടർന്നാണ് കല്ലും മണ്ണും നീക്കം ചെയ്യുന്നത്. 9.27 ലക്ഷം രൂപയ്ക്കു പിഐപി ടെൻഡർ ചെയ്തു നൽകി ജോലികൾ വരുന്ന മാസം പൂർത്തിയാക്കണം.

സ്പിൽവേയോടു ചേർന്ന മണിയാർ തോടിന്റെ അടിവശത്തായുള്ള സ്ഥലം മുതൽ എവിടി കമ്പി പാലത്തിനു സമീപം വരെയുള്ള 129 മീറ്റർ ദൂരത്തിലെ തടസ്സങ്ങളാണു നീക്കം ചെയ്യുന്നത്. ഏകദേശം 90 സെന്റി മീറ്ററോളം താഴ്ച്ചയിലുള്ള കല്ലും മണ്ണും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിച്ചെടുത്ത് പിഐപിയുടെ തന്നെ അധീനതയിൽ സൂക്ഷിക്കും. ഇവ പിന്നീട് തരം തിരിച്ച് എടുത്ത ശേഷം പിഐപി ലേലം ചെയ്തു നൽകാനാണ് പദ്ധതി.

English Summary:

Efforts are being made to enhance the water flow from Maniyar Dam by removing accumulated rocks and soil.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com