ADVERTISEMENT

കോഴഞ്ചേരി ∙ ടൗണിലും സമീപത്തുമായി വിവിധയിടങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ചയിൽ ജലം നഷ്ടപ്പെടുന്നു.തിരുവല്ല–കുമ്പഴ റോഡിൽ ടിബി ജംക്‌ഷനോടു ചേർന്നും ജില്ലാ ആശുപത്രിക്കു സമീപത്തുമാണു ദിവസങ്ങളായി ലീറ്റർ കണക്കിനു ജലം നഷ്ടപ്പെടുന്നത്. ടിബി ജംക്‌ഷനു സമീപത്തെ ചോർച്ചയിൽ ജലം പരന്നൊഴുകുന്നതിനാൽ കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമാണ്. 

വ്യാപാരസ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ദിവസങ്ങളായി ജലം പുറത്തേക്കൊഴുകുന്നതുമൂലം റോഡ് തകർച്ചയ്ക്കും കാരണമാകാം. ലീറ്റർകണക്കിനു ജലമാണു പാഴായിപ്പോകുന്നത്.  പൈപ്പിലെ ചോർച്ച പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണു വ്യാപാരികളുടെ ആവശ്യം.

English Summary:

In Kozhenchery, leaky pipes belonging to the Water Authority are wasting liters of water daily, impacting areas like TB Junction and the District Hospital. This leakage causes inconvenience and potential hazards for pedestrians and motorists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com