ADVERTISEMENT

പത്തനംതിട്ട∙ നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജല വിതരണം ഇന്ന് വൈകിട്ടോടെ പുനരാരംഭിക്കും. അബാൻ ജംക്‌ഷനിലെ ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികൾ ഇന്നലെ പകലും തുടർന്നു. 400 മീറ്റർ വ്യാസമുള്ള വലിയ പൈപ്പ് മുറിച്ചു വളച്ചു കൂട്ടിയോജിപ്പാണു മാറ്റി സ്ഥാപിച്ചത്. ഇതിനായി കുഴിയെടുത്തപ്പോൾ ചെറിയ വിതരണ കുഴലുകൾ പൊട്ടി. ഇവ മാറ്റി സ്ഥാപിക്കുന്ന പണി തീരാത്തതിനാൽ  രാത്രി  മാത്രമാണു കോൺക്രീറ്റ് നടന്നത്. വലിയ പൈപ്പ്  യോജിപ്പിച്ച സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കിയാണ് കോൺക്രീറ്റ് കവചം നിർമിക്കുന്നത്. 

കോൺക്രീറ്റ് ഉറയ്ക്കാൻ ഒരു ദിവസം  വേണം. കോൺക്രീറ്റ് ഉറച്ചതായി ഉറപ്പാക്കിയ ശേഷമേ പൈപ്പിലൂടെ  പൈപ്പിലൂടെ വെള്ളം തുറന്നു വിടാൻ കഴിയു. അതിനാൽ ഇന്ന് വൈകിട്ട് 4 മുതൽ പൈപ്പിലൂടെ വെള്ളം  തുറന്നു വിടാൻ കഴിയുമെന്നാണ് ജല അതോറിറ്റി കരുതുന്നത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികൾ കാരണം അബാൻ ജംക്‌ഷനിൽ ഗതാഗത തടസ്സം തുടർന്നു. റിങ് റോഡിൽ മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്ക് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടായി.

English Summary:

Pathanamthitta city's 4-day water supply disruption is nearing its end. Repair work on the damaged drinking water pipeline at Aban Junction, including the replacement of a large 400-meter diameter pipe, is progressing well. The Water Authority projects that water supply will be restored by this evening once the concrete casing around the pipe joints sets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com