ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി; 30 നു രാവിലെ മിത്രപ്പുഴക്കടവിൽ ആറാട്ട്
Mail This Article
×
ചെങ്ങന്നൂർ ∙ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. 30 നു രാവിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും. മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ, ആചാരപ്രകാരം കേണൽ മൺറോ നടയ്ക്കു വച്ച തിരുവാഭരണങ്ങളായ പനന്തണ്ടൻ വളകളും ഒഢ്യാണവും ആറാട്ടിനു ശേഷം ദേവിക്കു ചാർത്തും. ദേവനു തങ്ക നിലയങ്കിയും ചാർത്തും. ബ്രിട്ടിഷ് ഭരണകാലത്ത് ആറാട്ട് ചെലവുകൾക്കുള്ള പടിത്തരം ഭരണാധികാരിയായിരുന്ന മൺറോ വെട്ടി ചുരുക്കിയിരുന്നു.
തുടർന്ന് ഭാര്യയ്ക്ക് രോഗപീഡകൾ ഉണ്ടാവുകയും പ്രായശ്ചിത്തമായി പടിത്തരം പുനഃസ്ഥാപിക്കുകയും തിരുവാഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തെന്നാണ് വിശ്വാസം. മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്താറാട്ടിന്റെ ചെലവുകൾക്കായി ദേവസ്വത്തിൽ മൺറോ പണം നിക്ഷേപിക്കുകയും ചെയ്തു. ഈ തുകയുടെ പലിശയെടുത്താണ് ആദ്യ തൃപ്പൂത്ത് ചെലവുകൾ നടത്തുക.
English Summary:
The Mahadeva Temple in Chengannur, Kerala, is vibrantly celebrating its annual Thripputhu festival. The highlight of the celebration will be the sacred Arattu ceremony at Mithrapuzzha Kadavu, where the deity will be adorned with traditional ornaments, including the Panthandan Valakal and the Thanga Nilayanki.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.