കോന്നിയിൽ 'ഗണേശോത്സവം' സംഘടിപ്പിച്ചു
Mail This Article
×
കോന്നി∙ ആനക്കൂടിന്റെയും ഗജകേന്ദ്രീകൃത ടൂറിസത്തിന്റെയും കേന്ദ്രമായ കോന്നിയിൽ ചരിത്രത്തിൽ ആദ്യമായി ഗജമുഖപ്രീതിയ്ക്കായി നടന്ന 'മഹാഗണേശോത്സവം' ഭക്തജനസാന്ദ്രമായി. ഗരുഡ ധാർമിക് ഫൗണ്ടേഷനാണ് കോന്നിയിൽ ഗണേശോത്സവം സംഘടിപ്പിച്ചത്. കോന്നി മാർക്കറ്റ് മൈതാനിയിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹവും ഐരവൺ, അരുവാപ്പുലം എന്നിവിടങ്ങളിൽ നിന്നെത്തിച്ച വിഗ്രഹങ്ങളും വൻഭക്തജനാവലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി മുരിംഗമംഗലം ക്ഷേത്രകടവിൽ നിമജ്ജനം ചെയ്തു. സാംസ്‌കാരിക സമ്മേളനം 'ഹരിതാശ്രമം' പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു വെളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അരുൺ ശർമ, വിഷ്ണുമോഹൻ, സുജിത്ത്, ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.
English Summary:
Konni, renowned for its elephant sanctuary, recently hosted its first-ever grand Ganesha festival, 'Mahaganshotsavam,' organized by the Garud Dharmic Foundation. The vibrant celebration, featuring a procession and cultural conference, saw immense participation from devotees, marking a significant event in Konni's cultural landscape.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.