വൈദ്യുതി എത്തി; 42മണിക്കൂറിനു ശേഷം
Mail This Article
ഉതിമൂട് ∙പുനലൂർ–മൂവാറ്റുപുഴ പാതയിൽ വലിയകലുങ്ക് ഭാഗത്ത് വാനിടിച്ചു തകർത്ത തൂൺ പുനഃസ്ഥാപിച്ചു. വൈദ്യുതി എത്തിച്ചത് 42 മണിക്കൂറിനു ശേഷം. ഞായറാഴ്ച പണിയെടുക്കാൻ കരാർ തൊഴിലാളികൾ എത്താതിരുന്നതാണ് ഉപയോക്താക്കൾക്കു ഇരുട്ടടിയായത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വാനിടിച്ചു 11കെവി വൈദ്യുതി ഇരുമ്പ് തൂൺ തകർന്നത്. അപകടത്തിനു പിന്നാലെ വൈദ്യുതി മുടങ്ങിയിരുന്നു. റാന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ഉതിമൂട് ഫീഡർ ഓഫ് ചെയ്ത് ഭാഗികമായ മേഖലകളിൽ വൈദ്യുതി എത്തിച്ചിരുന്നു. ഉപയോക്താക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഞായറാഴ്ച തൂൺ മാറ്റിയിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് ക്രെയിന്റെ സഹായത്തോടെ തൂൺ മാറ്റിയിട്ടത്. പിന്നീട് 11 കെവി, എൽടി ലൈനുകൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. വൈദ്യുതി മുടക്കം മൂലം റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ കേടായതായി വ്യാപക പരാതിയുണ്ട്.