ADVERTISEMENT

റാന്നി ∙‘‘പുത്തനുടുപ്പിട്ട് പൊട്ട് തൊടീച്ച് നിന്നെ ഞാൻ ഒരുക്കിയില്ലേ, പള്ളിക്കൂടം വരെ നിന്റെ കൂടെ ഞാൻ വന്നില്ലേ’’.... ജോലി കഴിഞ്ഞെത്തിയ പിതാവിന് മകൻ പാടി നൽകിയ സ്നേഹോപഹാരം ഇൻസ്റ്റഗ്രാമിൽ വൈറലായി. 3 ദിവസം കൊണ്ട് കണ്ടത് 140 ലക്ഷം പേർ. റാന്നി കെഎസ്ഇബി സബ് സ്റ്റേഷനിലെ ലൈൻമാൻ ഗോപാലകൃഷ്ണന്റെ മകൻ ഗോപു കൃഷ്ണൻ പകർത്തിയ വിഡിയോ ആണ് വൈറലായത്.

പാട്ട് കേട്ട് തമാശയ്ക്കാണ് ഗോപു വി‍ഡിയോ പകർത്തിയത്. സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ പിതാവ് ജോലി കഴിഞ്ഞുവരുന്ന സമയം നോക്കി വീണ്ടും പകർത്തി. മാതാവ് ഗീതാകുമാരിയും ഇതിന് പിന്തുണയുമായി കൂടെ നിന്നു. തമാശയ്ക്കായിട്ടാണ് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്ന് ഗോപു പറഞ്ഞു. അച്ഛന്റെ കാക്കി യൂണിഫോമും തിരിച്ചറിയൽ കാർഡും കണ്ട് സംസ്ഥാനത്തെ കെഎസ്ഇബി ജീവനക്കാർ മൊത്തം പങ്കുവച്ചു. പിന്നാലെയാണ് ഇത് ഇൻസ്റ്റഗ്രാമിൽ വൈറലായത്. ഇതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

English Summary:

A video of a son in Ranni, Kerala, singing a loving song to his KSEB lineman father returning from work has captured the hearts of millions on Instagram. Shot as a lighthearted joke, the video's genuine emotion and relatable family dynamic has resonated with viewers worldwide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com