ADVERTISEMENT

ആറന്മുള ∙ പാർഥസാരഥിയും പള്ളിയോടങ്ങളും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ ഒരു വള്ളസദ്യക്കാലത്തിനു കൂടി സമാപനം. 

പമ്പയിൽ നിന്നു പള്ളിയോടങ്ങൾ‌ ഇനി വള്ളപ്പുരകളിലേക്കു മടങ്ങും. 10 മാസത്തെ വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം അടുത്ത വർഷം ജൂലൈ അവസാനത്തോടെ ആറന്മുളയും പള്ളിയോട കരകളും വീണ്ടും ഉണരും. 2025 സെപ്റ്റംബർ 9ന് ഉത്തൃട്ടാതി ജലോത്സവവും സെപ്റ്റംബർ 14ന് അഷ്ടമി രോഹിണി വള്ളസദ്യയും നടക്കും.

പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ 74 ദിവസങ്ങളായി നടന്നുവന്ന വള്ളസദ്യയാണ് ഇന്നലെ സമാപിച്ചത്. ഈ വർഷം 443 വള്ളസദ്യ വഴിപാടുകളാണ് നടന്നത്. സമാപന ദിവസം 8 പള്ളിയോടങ്ങൾക്ക് സദ്യ ഒരുക്കിയിരുന്നു. രാവിലെ 11.30 മുതൽ പള്ളിയോടങ്ങൾ മതുക്കടവിൽ എത്തിത്തുടങ്ങി. പള്ളിയോട കരക്കാരെ വെറ്റയും പുകയിലയും നൽകി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചു. 

സമാപനച്ചടങ്ങിന് തുടക്കംകുറിച്ച് 12.15ന് ആനക്കൊട്ടിലിലെ നിലവിളക്കിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഭദ്രദീപം കൊളുത്തി. പഞ്ചപാണ്ഡവ ക്ഷേത്ര ദർശന സമിതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ മുഖ്യാതിഥിയായിരുന്നു.

English Summary:

The Aranmula Valla Sadya, a 74-day-long festival featuring grand feasts offered to snake boats on the Pamba River, has come to a close. The boats will rest until next year's celebrations, with the Uthrattathi Water Festival and Ashtami Rohini Vallasadya set for September 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com