പീഡനക്കേസ് പ്രതി സമ്മേളന പ്രതിനിധി: ലോക്കൽ കമ്മിറ്റി യോഗത്തിൽ വാക്കേറ്റം
Mail This Article
×
തിരുവല്ല ∙ പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ടയാളെ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചൊല്ലി ചേരിതിരിവ്. വാക്കേറ്റത്തെ തുടർന്ന് ലോക്കൽ കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. ഇന്നലെ വൈകിട്ട് ചേർന്ന തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയാണ് അലങ്കോലപ്പെട്ടത്.
പീഡനക്കേസിൽ അടക്കം ഉൾപ്പെട്ട് ലോക്കൽ കമ്മിറ്റിയിൽ നിന്നു ഒഴിവാക്കിയ സി.സി.സജിമോനെ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി യോഗത്തിൽ തർക്കമുണ്ടാകുകയായിരുന്നു. ജില്ലാ നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു ഇത്. വാക്കേറ്റം കയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെ യോഗം പിരിച്ചുവിട്ടു. ബുധനാഴ്ച നടന്ന കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്.
English Summary:
Tensions rise within the CPM Tiruvalla local committee as a former member expelled over assault and harassment allegations is elected as a delegate for the party conference. The controversial decision has ignited strong opposition and disrupted the local committee meeting.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.