പണമടങ്ങിയ ബാഗ് തിരികെ ലഭിച്ച സന്തോഷത്തിൽ സുരേഷ്
Mail This Article
×
പന്തളം ∙ നഷ്ടപ്പെട്ടെന്ന് കരുതിയ പണമടങ്ങിയ ബാഗ് തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. ബാഗ് കണ്ടെത്തി നൽകിയതിന് പന്തളം പൊലീസിന് നന്ദി പറയുകയാണ് അദ്ദേഹം. സ്റ്റേഷനിലെത്തിയ സുരേഷിന് പൊലീസ് ബാഗ് കൈമാറി. കഴിഞ്ഞ ദിവസം ഒരു യാത്ര കഴിഞ്ഞു മടങ്ങി വരുന്നവഴിയാണ് സുരേഷിന്റെ ബാഗ് നഷ്ടമായത്. ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
സങ്കടത്തിലായ സുരേഷ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ തിരച്ചിലിൽ ബാഗ് കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, എസ്.അൻവർഷ, അനൂജ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
English Summary:
Suresh, a resident of Karaykkad, lost his bag containing money. He filed a complaint with the Pandalam Police, who conducted a search and successfully located the bag, returning it to a relieved Suresh.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.